Sreekumar Menon's Statement Out
ഏറ്റവും ഒടുവില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റേയും മൊഴി പുറത്ത് വന്നിരിക്കുകയാണ്. ദിലീപിനെതിരെയാണ് ശ്രീകുമാര്‍ മേനോന്റെ മൊഴി. ദേശാഭിമാനി, കൈരളി ഓണ്‍ലൈന്‍ തുടങ്ങിയ മാധ്യമങ്ങളാണ് ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.
തന്നേയും മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചത് ദിലീപ് ആണെന്നാണ് ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നത്. ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം തകരാന്‍ കാരണക്കാരന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്ന രീതിയിലുള്ള കാവ്യ മാധവന്റെ മൊഴിയും നേരത്തേ പുറത്ത് വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ആയിരുന്നു ശ്രീകുമാര്‍ മേനോനെ കുറിച്ചുള്ള ആരോപണങ്ങളും ഉയരുന്നത്. തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്ന രീതിയില്‍ ദിലീപ് തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ തന്നേയും മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദ പ്രചാരണം നടത്തിയത് ദിലീപ് ആയിരുന്നു എന്നാണ് ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.